കാലവര്‍ഷം ജൂണ്‍ ആറിന് എത്തുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കാലവര്‍ഷം വൈകുന്നതിനുള്ള കാരണം എല്‍ നിനോ പ്രതിഭാസമാണ്

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ ആറോടെ കാലവര്‍ഷം എത്തുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട്. നേരത്തെ ആന്‍ഡമാന്‍ തീരത്തെത്തിയ തെക്ക് – പടിഞ്ഞാറന്‍ മണ്‍സൂണിന് ശക്തി കുറയുകയായിരുന്നു.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് രണ്ടു ദിവസത്തിനകം ആന്‍ഡമാന്‍ തീരത്തും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ മഴ ലഭിക്കുമെന്നാണ്.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കാലവര്‍ഷം വൈകുന്നതിനുള്ള കാരണം എല്‍ നിനോ പ്രതിഭാസമാണ്. അടുത്ത നാലു ദിവസം ആന്‍ഡമാന്‍ – നിക്കോബാര്‍ മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇന്ത്യയില്‍ ലഭ്യമാകുന്ന മഴയുടെ 75 ശതമാനവും ജൂണ്‍ – സെപ്റ്റംബര്‍ കാലയളവില്‍ പെയ്യുന്ന മണ്‍സൂണ്‍ മഴ വഴിയാണ് ലഭിക്കുന്നത്.

Exit mobile version