സംസ്ഥാനത്ത് കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇക്കുറി ജൂണ്‍ ആദ്യ ആഴ്ചയ്ക്ക് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞ രണ്ടു വര്‍ഷവും കേരളത്തില്‍ ജൂണ്‍ മാസത്തിന്റെ തുടക്കം തന്നെ മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി ജൂണ്‍ ആദ്യ ആഴ്ചയ്ക്ക് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി. ആന്‍ഡമാന്‍ ദ്വീപ്, ശ്രീലങ്ക വഴിയണ് കേരളത്തിലേക്ക് കാലവര്‍ഷം എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതിന് പത്ത് ദിവസമെങ്കിലുമെടുക്കുമെന്നാണ് വിലിയരുത്തല്‍. കാലവര്‍ഷം വൈകിയെത്തിയാലും മഴയില്‍ കുറവുണ്ടാകില്ലെന്നാണ് വിലിരുത്തല്‍.

Exit mobile version