കടല്‍ മാര്‍ഗ്ഗം ഭീകരര്‍ കേരളത്തിലേക്കെന്ന് റിപ്പോര്‍ട്ട്; ജാഗ്രത ശക്തിമാക്കിയെന്ന് മുഖ്യമന്ത്രി

ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിവിധ സുരക്ഷ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് ഭീകരര്‍ എത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള തീരത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിവിധ സുരക്ഷ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കൂടാതെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.

സംസ്ഥാനത്തെ തീരദേശ പ്രദേശങ്ങളില്‍ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിനായി കോസ്റ്റല്‍ ഇന്റലിജന്‍സ് വിംഗ് രൂപീകരിച്ചിട്ടുണ്ട്. കടലോര ജാഗ്രത സമിതിയും ഇതേ ദൗത്യവുമായി രംഗത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും കോസ്റ്റ് ഗാര്‍ഡും, ഇന്ത്യന്‍ നേവിയും തീവ്രവാദികളുടെ ബോട്ടിനായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

Exit mobile version