സിനിമാ സ്‌റ്റൈലില്‍ പ്രതികളെ പിടികൂടാനാകില്ല ; സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമത്തെപ്പറ്റി കമ്മീഷണര്‍

തിരുവനന്തപുരം: സിനിമാ സ്റ്റൈലില്‍ പ്രതികളെ പിടികൂടാനാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശന്‍, സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമത്തിനെപ്പറ്റിയുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍.

സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ആശ്രമത്തിന് നേരെ അക്രമം നടത്തി വാഹനം കത്തിക്കുകയും റീത്ത് വയ്ക്കുകയും ചെയ്തവരെ പിടികൂടാനാകാതെ പൊലീസ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അത് പിന്നീട് സംസാരിക്കാമെന്നായിരുന്നു കമ്മീഷണറുടെ മറുപടി. ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം നടന്നത്.

Exit mobile version