ക്രിമിനല്‍ കേസുകളിലെ പ്രതികളായ എംപിമാര്‍ക്ക് കുരുക്ക് മുറുകുന്നു; പാര്‍ലമെന്റില്‍ കയറ്റണോയെന്ന് സുപ്രീം കോടതി തീരുമാനിക്കും

പലരും ഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പല സ്ഥാനാര്‍ത്ഥികള്‍ക്കും കുരുക്കിടാന്‍ ഒരുങ്ങി സുപ്രീം കോടതി. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താതെ ഒഴിഞ്ഞുമാറിയവരുടെ കാര്യത്തില്‍ സുപ്രീംകോടതി വിധിപറയും. പലരും ഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

ലോകസ്ഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിശാദംശങ്ങള്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മൂന്ന് തവണ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. അതാത് ജില്ലകളില്‍ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളിലും മൂന്ന് ടിവി ചാനലുകളിലുമായിരുന്നു പരസ്യപ്പെടുത്തേണ്ടിയിരുന്നത്.

എന്നാല്‍ ഇത് വ്യാപകമായി ലംഘിക്കപ്പെട്ടെന്നാണ് വിവരം. ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിക്ക് കൈമാറും. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 75 ലക്ഷമാണ്. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച പരസ്യത്തിന്റെ ചെലവ് കൂടി കണക്കിലെടുത്താന്‍ തെരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാകില്ലെന്നായിരുന്നു പല സ്ഥാനാര്‍ത്ഥികളുടേയും നിലപാട്.

Exit mobile version