തൃശ്ശൂർ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതം സുരേഷ് ഗോപിയുടെ തോല്‍വി; അണികള്‍

തൃശ്ശൂർ; സുരേഷ് ഗോപിയുടെ തോല്‍വി തൃശ്ശൂർ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതം എന്ന് അണികള്‍.
കേരളത്തില്‍ ബിജെപി വിജയം ഉറപ്പിച്ച മണ്ഡലമായിരുന്നു തൃശ്ശൂർ. എന്നാല്‍ ടിഎന്‍ പ്രതാപന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപിയെ മറികടന്നു.

സുരേഷ് ഗോപി ശബരിമല വിഷയം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു. ശബരിമല വിഷയം സജീവമായ ചര്‍ച്ച ആക്കിയിട്ടും പരാജയപ്പെട്ടത് നേതൃത്വത്തെ കനത്ത നിരാശയിലാക്കി. പുതുക്കാട് നിയമസഭാ മണ്ഡലത്തിലും, തൃശ്ശൂർ മണ്ഡലത്തിലും വോട്ട് എണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ സുരേഷ്‌ഗോപി ലീഡ് ചെയ്തുവെങ്കിലും കനത്ത തിരിച്ചടിയാണ് തീരദേശ മേഘലയില്‍ നിന്നും ലഭിച്ചത്. ന്യൂനപക്ഷങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങളില്‍ വീഴ്ച തെറ്റിയതും, വൈകി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും മണ്ഡലത്തില്‍ തിരിച്ചടിക്കു കാരണമായതായി ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Exit mobile version