സെഞ്ച്വറി അടിച്ചിട്ടും ടീം തോറ്റ സങ്കടം; ശശി തരൂര്‍

താന്‍ സെഞ്ച്വറിയടിച്ചിട്ടും ടീം തോറ്റ സങ്കടമാണ് തനിക്കുള്ളതെന്നാണ് തരൂര്‍ പറഞ്ഞത്

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കേരളത്തില്‍ എങ്ങും യുഡിഎഫ് തരംഗമാണ്. കേരളത്തിലെ യുഡിഎഫിന്റെ വിജയത്തില്‍ തനിക്ക് സന്തോഷമുണ്ടെങ്കിലും കേന്ദ്രത്തിലെ ഫലത്തില്‍ നിരാശയാണെന്നാണ് തരൂര്‍ പ്രതികരിച്ചത്.

താന്‍ സെഞ്ച്വറിയടിച്ചിട്ടും ടീം തോറ്റ സങ്കടമാണ് തനിക്കുള്ളതെന്നാണ് തരൂര്‍ പറഞ്ഞത്. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനത്തെയും സി ദിവാകരനെയും പിന്തള്ളി 70855 വോട്ടിന്റെ ലീഡിലാണ് തരൂര്‍ ഇപ്പോള്‍.

കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പത് മണ്ഡലങ്ങളിലും യുഡിഎഫാണ് വിജയിച്ചത്. ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഫിന് ലഭിച്ചത്. അതേസമയം കേന്ദ്രത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുകയാണ്.

Exit mobile version