തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പത് മണ്ഡലങ്ങളിലും യുഡിഎഫ് തൂത്തുവാരിയിരിക്കുകയാണ്. എല്‍ഡിഎഫിന് ആലപ്പുഴ മണ്ഡലം മാത്രമേ ലഭിച്ചുള്ളൂ.
കേരളത്തിലെ യുഡിഎഫിന്റെ വിജയം മതേതര ശക്തികളുടെ വിജയമാണെന്നും മോഡിയുടെ ഭരണത്തെ കേരളം സത്യസന്ധമായി വിലയിരുത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനു പുറമെ രാഷ്ട്രീയ പ്രബുദ്ധതയുള്ള വോട്ടര്‍മാരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തില്‍ യുഡിഎഫ് തരംഗം അലയടിച്ചുവെങ്കിലും കേന്ദ്രത്തില്‍ എന്‍ഡിഎ തരംഗമാണ്. വന്‍ ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുന്നത്.