അമേഠിയില്‍ സ്മൃതി ഇറാനിയെ കടക്കാനാവാതെ രാഹുല്‍; വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേയ്ക്ക്

വോട്ടെണ്ണലിന്റെ ആദ്യനിമിഷങ്ങളില്‍ രാഹുലിന് മുന്നേറ്റമാണുണ്ടായത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ വന്‍ തിരിച്ചടി. ബിജെപി സ്ഥാനാര്‍ത്ഥിയും മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനിയ്ക്ക് ലീഡ്. രാഹുല്‍ ഗാന്ധി ആദ്യഫലസൂചനകള്‍ പ്രകാരം അമേഠിയില്‍ രാഹുല്‍ഗാന്ധി നാലായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിട്ട് നില്‍ക്കുകയാണ്.

വോട്ടെണ്ണലിന്റെ ആദ്യനിമിഷങ്ങളില്‍ രാഹുലിന് മുന്നേറ്റമാണുണ്ടായത്. എന്നാല്‍ ശേഷമുള്ള വോട്ടെണ്ണലില്‍ ലീഡ് സ്മൃതി ഇറാനി തിരിച്ചു പിടിക്കുകയും. പിന്നീടങ്ങോട്ട് ലീഡ് നിലനിര്‍ത്തുകയുമായിരുന്നു. ഏകദേശം വിജയം ഉറപ്പിച്ചു കഴിഞ്ഞു.

എന്നാല്‍ വയനാട്ടില്‍ അദ്ദേഹം തുടക്കം മുതലേ വന്‍ ലീഡാണ് രാഹുല്‍ നിലനിര്‍ത്തിയത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേയ്ക്ക് കടക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തില്‍ മേലെ ലീഡ് കടന്നു കഴിഞ്ഞു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മുന്നേറ്റം തുടരുന്നത്.

Exit mobile version