അന്ന് കുറ്റവാളിയായി പോലീസ് ജീപ്പില്‍, ഇന്ന് വിജയിയായി സംസ്ഥാന സര്‍ക്കാര്‍ വാഹനത്തില്‍; വികാരനിര്‍ഭരമായി നമ്പി നാരായണന്റെ കുറിപ്പ്

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അമ്പതുലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയായിരുന്നു നമ്പി നാരായണന് നല്‍കിയത്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അമ്പതുലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയായിരുന്നു നമ്പി നാരായണന് നല്‍കിയത്. തുക കൈപ്പറ്റിയതിന് ശേഷം വികാര നിര്‍ഭയമായ ഒരു കുറിപ്പ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് നമ്പി നാരായണന്‍.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് 50 ലക്ഷം രൂപ സ്വീകരിച്ചശേഷം വീട്ടില്‍ തിരിച്ചെത്തി. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിമിനലായി പോലീസ് ജീപ്പില്‍. നീണ്ട കഠിനവും ഊര്‍ജ്ജസ്വലവുമായ പോരാട്ടത്തിന് ശേഷം വിജയിയായി സംസ്ഥാന വാഹനത്തില്‍. എന്റെ അടുത്തുള്ള പ്രിയപ്പെട്ടവരുമായി ജീവിതത്തിന്റെ സായാഹ്നം ആസ്വദിക്കണമെന്ന് ആഗ്രഹം, പക്ഷേ പൂര്‍ത്തിയാക്കാന്‍ ഒരുപാട് ജോലികള്‍ ബാക്കിയുണ്ട്. സര്‍വശക്തന്‍ എന്നെ ഏല്‍പ്പിപ്പിച്ച ജോലി പൂര്‍ത്തിയാക്കാനായി എന്റെ ജീവിതത്തിനു വേണ്ടി പ്രാര്‍ഥിക്കുക എന്നാണ് നമ്പി നാരായണന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

Exit mobile version