ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് മുന്നേറ്റം

ഇടുക്കി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നും വരുന്ന ഫലസൂചനകളില്‍ ഏറെ മുന്നിലാണ് യുഡിഎഫ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 20 സീറ്റിലും യുഡിഎഫ് മുന്നിലാണ്.

അതേസമയം, ഇടുക്കിയില്‍ മുന്നിട്ടു നില്‍ക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. ലീഡ് നിലയില്‍ ഡീന്‍ കുര്യാക്കോസ് 70,000 പിന്നിട്ടു. അതേസമയം രാജ്യം ഒന്നാകെ ഉറ്റുനോക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുമ്പിലാണ്.

Exit mobile version