വടകരയില്‍ 25000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കും; നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് കെ മുരളീധരന്‍

തനിക്ക് അനുകൂലമായി സിപിഐഎം വോട്ടുകളില്‍ വിള്ളല്‍ ഉണ്ടായെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ വിജയ പ്രതീക്ഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. 25000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വടകരയില്‍ വിജയിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. തനിക്ക് അനുകൂലമായി സിപിഐഎം വോട്ടുകളില്‍ വിള്ളല്‍ ഉണ്ടായെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി എന്നെ ഒരു ദൗത്യം ഏല്‍പ്പിച്ചു. ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. ഫലം തരേണ്ടത് ജനങ്ങളാണ്. നല്ല റിസള്‍ട്ട് തന്നെ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ അനാലിസില്‍ 25000 വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതുന്നത്. അതില്‍ എത്ര വേണമെങ്കിലും കൂടാം മുരളീധരന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നാണ് ബഹുഭൂരിപക്ഷം സര്‍വ്വെകളും പ്രവചിക്കുന്നത്.

Exit mobile version