കുടിയന്മാര്‍ക്ക് സന്തോഷ വാര്‍ത്ത! വോട്ടെണ്ണല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ ഒറ്റ ദിവസം മാത്രമെന്ന് എക്‌സൈസ് വകുപ്പ്

കൊച്ചി: വോട്ടെണ്ണല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ ഒറ്റ ദിവസം മാത്രമെന്ന് എക്‌സൈസ് വകുപ്പ്. സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും വോട്ടെണ്ണല്‍ ദിവസമായ മെയ് 23ന് മാത്രമാണ് അടച്ചിടുകയുള്ളുവെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.

നേരത്തെ ചെവ്വാഴ്ച വൈകുന്നേരം മുതല്‍ വോണ്ണെല്‍ തീരുംവരെ മദ്യഷോപ്പുകള്‍ അവധിയായിരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പരന്നിരുന്നത്.

ഇൗ അഭ്യൂഹം തെറ്റാണെന്നും രണ്ടുദിവസം അടച്ചിടാന്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു.

Exit mobile version