പോലീസ് കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം; കസ്റ്റഡിയിലെടുത്തയാളെ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍ക്കാട് സ്വദേശി നവാസിനെയാണ് ശുചിമുറിയിലെ ജനാലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

മദ്യപിച്ചെത്തി വീട്ടുകാരെ മര്‍ദ്ദിച്ചതിന് വീട്ടുകാര്‍ തന്നെയാണ് നവാസിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റചെയ്യ്തത.

രാവിലെ ഒന്‍പത് മണിക്കാണ് മരണ വിവരം പുറത്ത് വന്നത്. നവാസിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് തൊട്ടു മുന്‍പാണ് സംഭവം. ശുചിമുറിയിലേക്ക് പോകണമെന്ന് നവാസ് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും, അരമണിക്കൂര്‍ കഴിഞ്ഞിട്ടും നവാസ് പുറത്ത്‌വരാതിരുന്നപ്പോള്‍ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ മരണം നടന്നത് പോലീസ് ഒളിപ്പിച്ചു വെച്ചു എന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്നു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. സ്‌റ്റേഷനിലെ മരണം സിസിടിവി സംവിധാനം പരിശോധിച്ച് പോലീസ് വീഴ്ചയുണ്ടായോ എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.

Exit mobile version