ഹിന്ദുവിന് നട്ടെല്ല് നിവര്‍ത്താനുള്ള അവസരമാണ് അയ്യപ്പസ്വാമി ഒരുക്കിയിരിക്കുന്നത്..! ഹൈന്ദവ സമൂഹത്തെ കമ്മ്യൂണിസ്റ്റുകാര്‍ വിഭജിക്കാന്‍ ശ്രമിക്കുന്നു; സംവിധായകന്‍ അലി അക്ബര്‍

കൊടുങ്ങല്ലൂര്‍: നട്ടെല്ല് കുനിച്ച് കഴിയുകയായിരുന്ന ഹിന്ദുവിന് നിവര്‍ന്നു നില്‍ക്കാനുള്ള അവസരമാണ് അയ്യപ്പസ്വാമിയൊരുക്കിയിരിക്കുന്നത് വിവാദ പരാമര്‍ശവുമായി സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്. ഹൈന്ദവ സമൂഹത്തെ ജാതി വര്‍ണ്ണ വ്യവസ്ഥയുടെ പേര് പറഞ്ഞ് വിഭജിച്ചു നിറുത്താനാണ് കമ്മ്യൂണിസ്റ്റുകളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല കര്‍മ്മസമിതി ഒകെ ഹാളില്‍ സംഘടിപ്പിച്ച അയ്യപ്പഭക്തജന മഹാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ കെപിഎംഎസ് സംസ്ഥാന ഉപദേശക സമിതിയംഗം ടിവി ബാബു വിശിഷ്ടാതിഥിയായി. ഭാരതീയ വിചാര കേന്ദ്രം മദ്ധ്യമേഖല സംഘടനാ സെക്രട്ടറി ഷാജി വരവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജീവന്‍ നാലുമാക്കല്‍, കെഎസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 23 സാമുദായിക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.

Exit mobile version