മരിക്കുന്നതിന് മുമ്പ് നഴ്‌സ് ലിനി കുറിച്ചു തന്റെ ആഗ്രഹം, ഒടുവില്‍ ആഗ്രഹം സഫലമായി

കോഴിക്കോട്: കേരളത്തെ നടുക്കിയ നിപ്പാ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനിടെ ആയിരുന്നു സിസ്റ്റര്‍ ലിനി രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മരിക്കുന്നതിന് മുമ്പ് ലിനി ഗള്‍ഫിലുള്ള ഭര്‍ത്താവിന് കത്ത് എഴുതിയിരുന്നു അതില്‍ നിറയെ തന്റെ ആഗ്രഹങ്ങളായിരുന്നു. കുറിപ്പിലുള്ള ലിനിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായിരിക്കുന്നു.

തന്റെ പൊന്നോമനയെ അച്ഛന്റെ കൂടെ ഗള്‍ഫില്‍ കൊണ്ടുപോകണം എന്നായിരുന്നു ലിനി ആഗ്രഹിച്ചിരുന്നത്. കഴിഞ്ഞമാസം 27ന് അത് സഫലീകരിച്ചു. ഗള്‍ഫിലെ മലയാളി നഴ്‌സസ് അസോസിയേഷനാണ് ഇവരുടെ യാത്ര ഒരുക്കിയത്. ആഷിക്ക് അബു സംവിധാനംചെയ്ത ‘വൈറസ്’ സിനിമയുടെ ലോഞ്ചിങ്ങിലും ഖത്തറില്‍ ഇരുവരും പങ്കെടുക്കുകയുണ്ടായി.

അമ്മ ആകാശത്താണെന്നായിരുന്നു മക്കളെ സജീഷും വീട്ടുകാരും പറഞ്ഞ് പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അമ്മയുടെ ഓര്‍മകളായിരുന്നു റിതുലിന്. രണ്ട് ദിവസം ഖത്തറില്‍ ചെലവഴിച്ചാണ് റിതുല്‍ മടങ്ങിയത്. നഴ്‌സുമാര്‍ അവന് കളിപ്പാട്ടങ്ങളും മിഠായികളും സമ്മാനിച്ചു.

Exit mobile version