റീപോളിങ്ങില്‍ ഭയമില്ല, വോട്ടുകള്‍ സിപിഎമ്മിന് വര്‍ധിക്കുക തന്നെ ചെയ്യും; കോടിയേരി ബാലകൃഷണന്‍

കോഴിക്കോട്: സംസ്ഥാനത്ത് റീപോളിംഗ് നടക്കുന്ന സ്ഥലങ്ങളില്‍ സിപിഎം വോട്ടുകള്‍ വര്‍ധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനത്ത് റീപോളിംഗ് നടക്കുന്നതില്‍ സിപിഎമ്മിന് വേവലാതി ഇല്ലെന്നും കോടിയേരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം തിരിച്ചറിഞ്ഞിരിക്കുകയാണെന്നും കോടിയേരി. മോഡി ഗുഹയില്‍ ധ്യാനത്തിനിരിക്കുന്ന ചിത്രം ബിജെപി പരാജയം തിരിച്ചറിഞ്ഞതിന്റെ സൂചനയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്.

Exit mobile version