വോട്ടെടുപ്പില്‍ ക്രമക്കേട്; തമിഴ്‌നാട്ടിലെ പതിമൂന്ന് പോളിങ് ബൂത്തുകളില്‍ റീപോളിങ്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പതിമൂന്ന് പോളിങ് ബൂത്തുകളില്‍ റീ പോളിങ്. തേനി, തിരുവള്ളൂര്‍, ധര്‍മ്മപുരി, കടലൂര്‍, ഈറോഡ് ഉള്‍പ്പടെയുള്ള ലോക്‌സഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീ പോളിങ് നടക്കുക. നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 19ന് ഇവിടെ റീ പോളിങ് നടത്തും.

ഏപ്രില്‍ പതിനെട്ടിന് നടന്ന രണ്ടാം ഘട്ടത്തിലായിരുന്നു തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളും അന്ന് ജനവിധി തേടിയിരുന്നു.

അതെസമയം തമിഴ്‌നാട്ടില്‍ 22 നിയമസഭാ സീറ്റുകളും ജനവിധി തേടുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന പതിനെട്ടിന് തമിഴ്‌നാട്ടിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു. ബാക്കി 4 നിയമസഭാ മണ്ഡലങ്ങളില്‍ മെയ് 19ന് തെരഞ്ഞെടുപ്പ് നടക്കും.

Exit mobile version