അടൂര്‍ പഴകുളത്ത് രേഖപ്പെടുത്തിയ 23 വോട്ടുകള്‍ കാണാതായി! റീപോളിങ് വേണമെന്ന് കക്ഷികള്‍

അടൂര്‍: വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ വ്യത്യാസമെന്ന് പരാതി. അടൂര്‍ പഴകുളത്ത് ബൂത്തിലാണ് പരാതി ഉയര്‍ന്നത്. പഴകുളം 123 നമ്പര്‍ ബൂത്തില്‍ കണക്കനുസരിച്ച് 843 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ മെഷീനില്‍ ഉള്ളത് 820 വോട്ടുകള്‍ മാത്രമാണെന്നാണ് പരാതി. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ബൂത്തില്‍ റീ പോളിങ് വേണമെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികള്‍ പരാതി നല്‍കി.

23 വോട്ടുകളാണ് കാണാതായത്. സാങ്കേതിക തകരാര്‍ മൂലം മൂന്ന് തവണ ഇവിടെ വോട്ടിങ് യന്ത്രം മാറ്റി വച്ചിരുന്നു. അതിനാല്‍ വൈകിയാണ് ഇവിടെ പോളിങ് അവസാനിച്ചത്.

Exit mobile version