നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് ദോഹയില്‍ നിന്നും സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. ടെലിവിഷന്‍ സ്റ്റാന്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് ദോഹയില്‍ നിന്നും സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം ഇലക്ട്രിക് മോട്ടോറിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 828 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് ഇന്റലിജന്‍സ് വിമാനത്താവളത്തില്‍ വച്ച് പിടികൂടിയിരുന്നു. സൗദിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി.

Exit mobile version