നെടുമ്പാശ്ശേരിയില്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; രണ്ട് യാത്രക്കാര്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

കൊച്ചി: വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച രണ്ട് യാത്രക്കാര്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ബംഗളൂരുവിലേക്കുള്ള അലൈന്‍സ് എയര്‍ വിമാനത്തിലെ യാത്രക്കാരായിരുന്ന കര്‍ണാടക സ്വദേശികളായ രാമോജി കോറയില്‍, രമേഷ്‌കുമാര്‍ എന്നിവരാണ് വിമാനം ബേയില്‍ നിന്നും നീങ്ങുമ്പോള്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്.

ഇരുവരുടേയും യാത്ര റദ്ദാക്കി പോലീസിന് കൈമാറി. അതേസമയം, തെറ്റിദ്ധരിച്ച് എമര്‍ജന്‍സി വാതില്‍ തുറന്നതാണെന്നാണ് ഇവര്‍ പറയുന്നത്.

Exit mobile version