നെടുമ്പാശ്ശേരിയില്‍ 70 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ കുടുക്കി പോലീസ്

ജോലി കഴിഞ്ഞ് പോകുകയായിരുന്ന സ്ത്രീയെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കില്‍ രക്ഷപ്പെട്ടു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 70 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ദേശം സ്വദേശി നിധിന്‍(36), പുതുവാശേരി സ്വദേശി സത്താര്‍(38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 19 നാണ് ജോലി സ്ഥലത്തുവച്ച് പ്രതികള്‍ വയോധികയെ പീഡിപ്പിച്ചത്.

ജോലി കഴിഞ്ഞ് പോകുകയായിരുന്ന സ്ത്രീയെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കില്‍ രക്ഷപ്പെട്ടു. വൃദ്ധ സമീപവാസികളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ ആലുവ ആശുപത്രിയിലെത്തിച്ചു.

സംഭവത്തിന് ശേഷം പല ഇടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും. കൊരട്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന പ്രതികള്‍ ബംഗ്ലൂരുവിലേക്ക് കടക്കുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. അപ്പോഴും പോലീസ് അന്വേഷണം തുടരുകയായിരുന്നു. ബംഗളുരുവില്‍ നിന്ന് ഇരുവരും തിരിച്ചെത്തിയെന്ന് അറിഞ്ഞ പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

Exit mobile version