നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

റിയാദില്‍ നിന്ന് വന്ന എയര്‍ഇന്ത്യ വിമാനത്തിലെ ടോയ്ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്.

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. രണ്ട് കിലോ സ്വര്‍ണ്ണമാണ് ഇന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. റിയാദില്‍ നിന്ന് വന്ന എയര്‍ഇന്ത്യ വിമാനത്തിലെ ടോയ്ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തി സ്വര്‍ണ്ണം പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയും ഇവിടെ നിന്ന് സ്വര്‍ണ്ണം പിടികൂടിയിരുന്നു. ഒരു കോടിയുടെ സ്വര്‍ണ്ണമാണ് അന്ന് എയര്‍ കസ്റ്റംസ് പിടികൂടിയത്. മൂന്ന് കേസുകളില്‍ നിന്നായാണ് ഇത്രയും സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇതില്‍ രണ്ടര കിലോ സ്വര്‍ണ്ണം ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ച നിലയില്‍ തന്നെയായിരുന്നു. ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്ലറ്റിലാണ് സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാക്കിയുള്ള സ്വര്‍ണ്ണം ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്നും തൊടുപുഴ സ്വദേശിയില്‍ നിന്നും പിടികൂടുകയായിരുന്നു.

Exit mobile version