വീണ്ടും അമ്മ മനസിന്റെ കരുതലുമായി ആരോഗ്യമന്ത്രി; വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് 4.37 ലക്ഷം രൂപയുടെ ഇലക്ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ നല്‍കി

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ഷിബിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് കൃത്രിമ കൈ നല്‍കിയത്

തൃശ്ശൂര്‍: അമ്മ മനസിന്റെ കരുതലുമായി വീണ്ടും ആരോഗ്യമന്ത്രി കെകെ ഷൈലജ. വാഹനാപകടത്തില്‍ പെട്ട് കൈ നഷ്ടപ്പെട്ട ഷിബിനാണ് 4.37 ലക്ഷം രൂപയുടെ ഇലക്ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഷിബിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് കൃത്രിമ കൈ നല്‍കിയത്.

കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സ്വദേശിയാണ് ഷിബിന്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധു ബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കിയത്. വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്. നിരവധി പേരാണ് മന്ത്രിയുടെ ഈ നടപടിയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പിഞ്ചു കുഞ്ഞിന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ കമന്റ് ഇട്ടതിന് പിന്നാലെ മന്ത്രി അതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിച്ചതിന് സോഷ്യല്‍ മീഡിയ അഭിനന്ദിച്ചിരുന്നു.

ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക ക്രിത്രിമ കൈ നല്‍കി.
സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.

Exit mobile version