‘തൃശ്ശൂര്‍ ഇങ്ങ് എടുക്കാന്‍’ ഉറച്ച് സുരേഷ് ഗോപി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും

തൃശ്ശൂര്‍; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ആയില്ലെങ്കില്‍ തൃശ്ശൂരിലെ നിയമസഭാ മണ്ഡലങ്ങളില്‍ എവിടെയെങ്കിലും അടുത്ത തവണ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായെക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി തൃശ്ശൂരിലേക്ക് താമസം മാറാന്‍ സുരേഷ് ഗോപി ഒരുങ്ങുന്നുണ്ടെന്നും സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.

തൃശ്ശൂരില്‍ കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ നടത്താന്‍ സഹായിക്കും എന്ന വിലയിരുത്തലിലാണ് തൃശ്ശൂരിലേക്ക് താമസം മാറാന്‍ സുരേഷ് ഗോപി ഒരുങ്ങുന്നത്. ഇത് വഴി നിയമസഭയില്‍ ബിജെപി അംഗബലം വര്‍ധിപ്പിക്കാമെന്നും സുരേഷ് ഗോപി കണക്ക് കൂട്ടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ലഭിച്ച സ്വീകാര്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, തൃശ്ശൂര്‍, ഒല്ലൂര്‍, നാട്ടിക, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ സുരേഷ് ഗോപി ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തുന്നതിനുള്ള സാധ്യത ഉണ്ട്. ഇതില്‍ ഒന്നാം സ്ഥാനത്ത് വരുന്ന ഏതെങ്കിലും ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നാകും സുരേഷ് ഗോപി നിയമസഭയിലേക്ക് മത്സരിക്കുകയെന്നാണ് സൂചന.

Exit mobile version