പൂരത്തിന് രാമന്‍ വേണം…വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം

2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയാണ്

തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂരില്‍ നാളെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം. ബിജെപിയാണ് പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുന്നത് പിസി ജോര്‍ജ് എംഎല്‍എയാണ്.

2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയാണ്. തലപ്പൊക്കത്തിലും എടുപ്പിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വെല്ലാന്‍ മറ്റാരുമില്ലെന്നാണ് ആനപ്രേമികളുടെ പക്ഷം. ഗജലക്ഷണങ്ങളെല്ലാം ഒത്തുവന്ന ആനയെന്ന് കണക്കാക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനപ്രേമികള്‍ രാമരാജന്‍ എന്നാണ് വിളിക്കുന്നത്.

ക്ഷീണിതനായ രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ പറ്റില്ലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ തീരുമാനമെടുത്തതോടെ, ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകില്ല എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ആനപ്രേമികള്‍ക്ക് സാധിച്ചിട്ടില്ല.

Exit mobile version