എംഎ യൂസഫലിയുടെ സ്‌നേഹഭവനം ഉടന്‍ പണിതുയരും, നിരാലംബരായ ആളുകള്‍ ഒരു കുടകീഴില്‍ കഴിയും ഇനി സ്‌നേഹത്തോടെ; അഭിമാനം

പത്തനാപുരം: പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തില്‍ മുന്‍ പന്തിയലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എംഎ യൂസഫലി. അക്കാര്യത്തില്‍ ഇതിനോടകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. പത്തനാപുരം ഗാന്ധിഭവന് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ന് പത്തനാപുരത്ത് നേരിട്ടെത്തി അദ്ദേഹം കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.

ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹത്തിന് വമ്പന്‍ സ്വീകരണമാണ് നാട്ടുകാരും സംഘാടകരും ചേര്‍ന്ന് നല്‍കിയത്. ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് യുസഫലിയെ ഹെലിപാഡില്‍ നിന്നും വേദിയിലേക്ക് കൊണ്ടുപോയത്.

പത്തുകോടിയോളം രൂപ മുടക്കി എല്ലാ സജീകരണങ്ങളോടും കൂടിയാണ് സ്‌നേഹ വീട് ഒരുക്കുന്നത്. 250 കിടക്കകളോട് കൂടിയ താമസ സൗകര്യം, അത്യാധുനിക ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍, എല്ലാ മതസ്ഥര്‍ക്കും പ്രാര്‍ത്ഥനഹാളുകള്‍, റിക്രിയേഷന്‍ ഹാള്‍, പൂര്‍ണ്ണമായും ശീതികരിച്ച മൂന്നുനിലകള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം നിര്‍മിക്കുന്നത്.

Exit mobile version