കള്ളവോട്ട് ചെയ്ത ലീഗ് പ്രവര്‍ത്തകന്‍ ഗള്‍ഫിലേക്ക് മുങ്ങി, വാറന്റ് പുറപ്പെടുവിക്കും; പ്രേരിപ്പിച്ചവര്‍ക്കും പണി കിട്ടും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വ്യാപകമായ കള്ള വോട്ട് ചെയ്തു. കള്ള വോട്ട് ചെയ്തതിനെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കെ ചെയ്തവരില്‍ ഒരാള്‍ ഗള്‍ഫിലേക്ക് പോയെന്ന് റിപ്പോര്‍ട്ട്. ഇനി വാറന്റ് പുറപ്പെടുവിക്കാന്‍ ആണ് തീരുമാനം. ബൂത്തില്‍ പലതവണ സന്ദര്‍ശനം നടത്തിയ കെഎം ഹാഷിഖ് എന്നയാള്‍ക്കെതിരേ കേസെടുത്തിട്ടില്ല. ഇയാള്‍ക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതിനാല്‍ അന്വേഷണം തുടരും. കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചെന്ന് ആരോപണം നേരിടുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് ഏജന്റിനെതിരേയും നിയമനടപടി സ്വീകരിക്കും.

മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തുകളിലാണു കള്ളവോട്ട് നടന്നത്. ആറ് പേരാണ് മുസ്ലീം ലീഗില്‍ കള്ള വോട്ട്‌നടത്തിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, അബ്ദുള്‍ സമദ്, കെഎം മുഹമ്മദ് എന്നിവര്‍ കള്ളവോട്ട് ചെയ്തെന്നു ജില്ലാ കലക്ടറുടെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി മീണ പറഞ്ഞു.

ജോലിയില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടു നിര്‍ദേശിച്ചു. പ്രശ്നബാധിത ബൂത്തുകളായതിനാല്‍ വെബ്കാസ്റ്റിങ് ഉണ്ടായിരുന്നു. അതില്‍നിന്നാണു കള്ളവോട്ടിനു തെളിവു ലഭിച്ചത്. ടെലിവിഷനില്‍നിന്നാണു വിവരം മനസിലായതെന്നും കള്ളവോട്ട് നടന്നപ്പോള്‍ ബൂത്തില്‍ നല്ല തിരക്കായിരുന്നെന്നും പോളിങ് ഓഫീസര്‍ മൊഴി നല്‍കി.

Exit mobile version