ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കി കെഎസ്ആര്‍ടിസി; ഏപ്രില്‍ മാസം നേടിയത് 200 കോടിക്കടുത്ത്!

ഏപ്രില്‍ മാസത്തിലെ 30 പ്രവൃത്തി ദിവസങ്ങളിലായി കെഎസ്ആര്‍ടിസി ഓടിനേടിയത് 189.84 കോടി രൂപയാണ്

തിരുവനന്തപുരം: പരാതികളെയും പരിമിതകളെയും മറികടന്ന് റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തിലെ 30 പ്രവൃത്തി ദിവസങ്ങളിലായി കെഎസ്ആര്‍ടിസി ഓടിനേടിയത് 189.84 കോടി രൂപയാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്.

ശബരിമല സീസണായ ജനുവരിയില്‍ കെഎസ്ആര്‍ടിസിയുടെ കളക്ഷന്‍ 189.71 കോടി രൂപയായിരുന്നു. ഇതിനെ മറികടന്ന് പത്ത് ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഏപ്രില്‍ മാസം കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ ലഭിച്ച 205 കോടി രൂപയാണ് പ്രതിമാസ കണക്കില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷന്‍.

Exit mobile version