കാറില്‍ പോയ എന്നെയും കുടുംബത്തെയും ഹെല്‍മെറ്റ് വെക്കാത്തതിനു പോലീസ് പിടിച്ചു പെറ്റി അടിച്ചു! കാലം പോയ ഒരു പോക്കേ..? അനുഭവം പങ്കുവെച്ച് യുവാവ്

ശാസ്താംകോട്ട ചവറ റൂട്ടിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിലാണ് പോലീസ് പിഴ നല്‍കിയത്.

കൊച്ചി: കാറില്‍ യാത്ര ചെയ്തപ്പോള്‍ ഹെല്‍മെറ്റ് വെച്ചില്ലെന്ന കാരണത്താല്‍ തനിക്ക് പെറ്റി അടിച്ചുവെന്ന് വെളിപ്പെടുത്തി ഗോപകുമാര്‍ എന്ന യുവാവ്. ഫേസ്ബുക്കിലൂടെയാണ് അനുഭവം ഗോപകുമാര്‍ പങ്കുവെച്ചത്. കേരളാ പോലീസിന്റെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

കെഎല്‍ 61 ഡി 8000 എന്ന നെക്‌സോണ്‍ കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിന് പിഴ ഈടാക്കിയത്. പിഴ ഈടാക്കി നല്‍കിയ രസീതിലും ഹെല്‍മറ്റ് ഉപയോഗിക്കാത്തതിനാണ് പിഴ ഈടാക്കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ശാസ്താംകോട്ട ചവറ റൂട്ടിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനാണ്‌ പോലീസ് പിഴ നല്‍കിയത്. പോലീസ് ചെക്കിങ് വെറും ഫൈന്‍ അടിക്കല്‍ മാത്രമോ? എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കേരളാപോലീസിന്റെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കുടി ശാസ്താംകോട്ട ചവറ റൂട്ടില്‍ കൊചാഞ്ഞിലിമൂടിന് കിഴക്കുവശം KL-61-D-8000 NEXON കാറില്‍ പോയ എന്നെയും ഫാമിലിയെയും ഹെല്‍മെറ്റ് വൈകാതിരുന്നതിനു പോലീസ് പിടിച്ചു പെറ്റി അടിച്ചു കാലം പോയ പോക്കേ? പോലീസ് ചെക്കിങ് വെറും ഫൈന്‍ അടിക്കല്‍ മാത്രമോ?

Exit mobile version