പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കുപേക്ഷിച്ച് രക്ഷപ്പെട്ടു; പിന്നാലെ 17കാരന്‍ തൂങ്ങിമരിച്ച നിലയില്‍, ബൈക്ക് മോഷ്ടിച്ചതായിരുന്നുവെന്ന് പോലീസും

police checking | Bignewslive

പാലക്കാട്: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കുപേക്ഷിച്ച് രക്ഷപ്പെട്ട 17കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍മേടിലാണ് പോലീസിന്റെ വാഹന പരിശോധന കണ്ട് യുവാവ് കടന്ന് കളഞ്ഞത്. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച ബൈക്കുമായാണ് സംഘം സഞ്ചരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ;

രാവിലെയാണ് മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് പട്രോളിങ് സംഘം തടയുന്നത്. അതിനിടെ പിന്നിലിരുന്ന പതിനേഴുകാരന്‍ ഇറങ്ങിയോടി. കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്ത് വീട്ടില്‍ തിരിച്ചെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബൈക്ക് മോഷ്ടിച്ചതെന്ന നിഗമനത്തിലെത്തി. പിന്നീട് പതിനേഴുകാരനെ തിരഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ വിവരം പുറത്തറിഞ്ഞത്.

Exit mobile version