കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ബൈക്കെടുത്ത് കറങ്ങാനിറങ്ങി; പോലീസിന് മുന്‍പില്‍ തലകറങ്ങി വീണു, ഒടുവില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ച് പോലീസ്

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ബൈക്ക് എടുത്ത് കറങ്ങാനിറങ്ങി. ഒടുവില്‍ പരിശോധനയ്ക്ക് നിന്ന പോലീസുകാരുടെ മുന്‍പില്‍ തലകറങ്ങി വീണു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് യുവാവ് ബൈക്കുമായി നിരത്തിലിറങ്ങിയത്. ശേഷം പോലീസ് പരിശോധനയില്‍ കുടുങ്ങിയ ഇയാള്‍ അവര്‍ക്ക് മുന്‍പില്‍ വെച്ച് തലകറങ്ങി വീഴുകയായിരുന്നു.

ശേഷം പോലീസ് തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്താണ് സംഭവം. അതേസമയം, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ചാടിപ്പോയ മൂന്ന് പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

മൂന്നുപേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. ആലപ്പുഴയിലും കൊവിഡ് നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. കഞ്ഞിക്കുഴി സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.

Exit mobile version