പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ ആഡംബര കാര്‍; നാട്ടുകാരെ ഭീതിയിലാഴ്ത്തി ഡ്രൈവിങ് സീറ്റില്‍ താര പുത്രന്‍.!

ഇടുക്കി: അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി. എന്നാല്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ വന്നതോടെ സംശയം തോന്നി പോലീസ് ബുദ്ധിക്ക് കളിച്ചു.. ശേഷം അടിമാലി ടൗണില്‍ വെച്ച് കാര്‍ പിടികൂടി. ശേഷമാണ് വാഹനം ഓടിച്ചിരുന്നത് നടന്‍ ബാബുരാജിന്റെ മകനാണെന്ന് മനസിലായത്.

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ കാര്‍ പോലീസിന്റ പരിശോധക സംഘത്തെ കണ്ടതും നിര്‍ത്താതെ മുന്നോട്ട് പായുകയായിരുന്നു. കൈകാണിച്ച് നിറുത്താനാവശ്യപ്പെട്ടിട്ടും വകവെക്കാതെ പാഞ്ഞ കാറിനെക്കുറിച്ചുളള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു.

വാഹനവുമായി ബന്ധപ്പെട്ട് നിഗൂഡത തോന്നിയ സ്റ്റേഷനിലെ പോലീസുകാര്‍ സെന്ട്രല്‍ ജംഗ്ഷനില്‍ കാര്‍ വരുന്നതും കാത്ത് നിന്നു. വിവരമറിഞ്ഞതോടെ നാട്ടുകാരും യാത്രക്കാരുമുള്‍പെടെ തടിച്ചുകൂടി. തുടര്‍ന്ന് അര മണിക്കൂര്‍ കഴിഞ്ഞെത്തിയ വാഹനം പിടികൂടി സ്റ്റേഷനിലെത്തിച്ചു. വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് വാഹനമോടിച്ച യുവാവ് നടന്‍ ബാബുരാജിന്റെ മകന്‍ അക്ഷയ് ആണെന്ന് അറിയിച്ചത്.

എന്നാല്‍ വാഹനത്തിനുള്ളില്‍ നിന്ന് സംശയാസ്പദമായൊന്നും കണ്ടെത്താനുമായില്ല. അതേസമയം പത്താം മൈലില്‍ പോലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് അക്ഷയ് പ്രതികരിച്ചത്. തുടര്‍ന്ന് അമിത വേഗതക്ക് 500 രൂപ പിഴ ഈടാക്കി പോലീസ് യുവാവിനെ മടക്കി അയച്ചതോടെയാണ് ഏറെ നേരം നീണ്ട നാടകീയതകള്‍ക്കു വിരാമമായതും നാട്ടുകാര്‍ പിരിഞ്ഞ് പോയതും.

Exit mobile version