അറ്റക്കുറ്റപ്പണികള്‍, പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നാളെ അടയ്ക്കും

കൊച്ചി: പാലാരിവട്ടം ഫ്‌ളൈഓവര്‍ അറ്റകുറ്റപ്പണിക്കായി നാളെ അടയ്ക്കും. പാലത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി. എന്നാല്‍ നേരത്തെ 2 വര്‍ഷം മുമ്പാണ് പാലത്തിന്റ െപണി കഴിഞ്ഞിരുന്നത്. നാളെ മുതല്‍ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിലെ ഗതാഗതകുരുക്ക് വീണ്ടും രൂക്ഷമാകും.

എന്നാല്‍ പാലത്തിന്റെ അറ്റക്കുറ്റപ്പണി ഒരു മാസത്തിനുള്ളില്‍ തീര്‍ക്കുമെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളൈ ഓവര്‍ നാളെ അടയ്ക്കുന്നത്. പതിവ് കുഴികള്‍ അടയ്ക്കുന്ന പണിമാത്രമല്ല, ഫൈ്‌ളൈ ഓവറിനെ അപകടാവസ്ഥയിലാക്കിയ വിള്ളലുകള്‍ക്ക് അടക്കം പരിഹാരം കണ്ടെത്തണം.

നേരത്തെ 52 കോടി രൂപ ചെലവിട്ട് പണിത, 750 മീറ്റര്‍മാത്രം നീളമുള്ള പാലത്തിലൂടെ രണ്ടര കൊല്ലം വാഹനമോടിയപ്പോഴേക്കും നിലനില്‍പ് തന്നെ ഭീഷണിയിലായി. നിര്‍മാണത്തില്‍ വരുത്തിയ ക്രമക്കേടാണ് മേല്‍പ്പാലത്തെ അപകടത്തിലാക്കിയതും.

30 ദിവസത്തിനകം പണികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ ഒന്നിന് പാലം തുറക്കാനാണ് തീരുമാനം. കുണ്ടന്നൂര്‍, വൈറ്റില ഫ്‌ളൈഓവറുകളുടെ നിര്‍മാണം കാരണം നെട്ടൂര്‍ മുതല്‍ വൈറ്റില വരെ നിലവില്‍ മണിക്കൂറുകളാണ് ഗതാഗതം തടസപ്പെടുന്നത്. അതിനിടെ പാലാരിവട്ടം ഫ്‌ളൈഓവര്‍ കൂടി അടയ്ക്കുന്നതോടെ കടുത്ത ഗതാഗതകുരുക്കാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.

Exit mobile version