വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു

ജില്ലയില്‍ നേരത്തേയും കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ആറോളം പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്.

വയനാട്: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. തിരുനെല്ലി അപ്പപ്പാറ സ്വദേശി സുനീഷ് ആണ് മരിച്ചത്. കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് കുരങ്ങുപനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.

ജില്ലയില്‍ നേരത്തേയും കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ആറോളം പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കുരങ്ങു പനിയുടെ രോഗലക്ഷണങ്ങള്‍….

വിറയലോടെയുള്ള കടുത്തപനി, തലവേദന, ക്ഷീണം, തളര്‍ച്ച, പേശീവേദന, വയറുവേദന, വയറിളക്കം, ഛര്‍ദ്ദി. രോഗലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ മസ്തിഷ്‌കജ്വരത്തിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടമാകാം. ഡെങ്കിപ്പനിപോലെ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

Exit mobile version