ദാരിദ്രത്തില്‍ മുങ്ങിയ ഗോപിക്ക് കൈത്താങ്ങായത് മകന്റെ കൈയില്‍ നിന്നും എടുത്ത ലോട്ടറി..! 63കാരന് അടിച്ചത് 60 ലക്ഷം

കൊച്ചി: ദാരിദ്രത്തില്‍ മുങ്ങിയ എറണാകുളം പറവൂര്‍ സ്വദേശി ഗോപിക്ക് കൈത്താങ്ങായത് മകന്റെ കൈയില്‍ നിന്നും എടുത്ത ലോട്ടറി. നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ലോട്ടറിയാണ് ഒന്നാം സമ്മാനം നല്‍കി ഗോപിയെ അനുഗ്രഹിച്ചത്. 60 ലക്ഷമാണ് ഗോപിക്ക് സ്വന്തമായത്. 63 വയസ്സ് മുതല്‍ ചുമട്ടുപണിയാണ് ഗോപിയുടെ തൊഴില്‍. എന്നാല്‍ ഇപ്പോള്‍ ഗോപി ജോലിക്ക് പോകുന്നില്ല. ഓടുമേഞ്ഞുള്ള ഒരു കൊച്ചു വീട്ടിലാണ് ഗോപിയും ഭാര്യ ബിന്ദുവുമടങ്ങുന്ന കുടുംബം കഴിയുന്നത്. പ്രളയസമയത്ത് ഗോപിയുടെ വീട്ടില്‍ 6 അടിയോളം വെള്ളം കയറിയിരുന്നു.

പതിവായി ലോട്ടറിയെടുക്കുന്ന ഗോപിക്ക് നേരത്തെ ചെറുതുകകള്‍ സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും ഗോപി പറയുന്നു. കിട്ടിയ തുക ആദ്യം വീടിന്റെ പണിപൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കുമെന്നാണ് ഗോപി പറയുന്നത്.

അപകടത്തില്‍ ശരീരത്തിന്റെ ഒരു വശം തളര്‍ന്ന ഗോപിയുടെ മകന്‍ ബിബു ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതുകാരണം മറ്റൊന്നും ചെയ്യാന്‍ കഴിയാതിരുന്ന അവസ്ഥയിലാണ് ഒന്നരവര്‍ഷം മുമ്പ് ലോട്ടറിവില്‍പ്പന തുടങ്ങാന്‍ തീരുമാനിക്കുന്നത്. ഇന്‍ഫോപാര്‍ക്കില്‍ ഡ്രൈവറായിരുന്ന ബിബുവിന് 2007ല്‍ വല്ലാര്‍പ്പാടത്തുവെച്ചുണ്ടായ വാഹനാപകടത്തിലാണ് പരിക്കേല്‍ക്കുന്നത്. താന്‍ അച്ഛന് വിറ്റ ലോട്ടറി ടിക്കറ്റിനു ഒന്നാം സമ്മാനം തന്നെ ലഭിച്ചതിനാല്‍ ഏറെ സന്തോഷത്തിലാണ് ബിബു.

Exit mobile version