ബന്ധുനിയമന വിവാദത്തെ തള്ളി മന്ത്രി കെടി ജലീല്‍..! ആരോപണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തള്ളി മന്ത്രി കെടി ജലീല്‍ രംഗത്ത്. തനിക്കെതിരെ വന്ന ആരേപണങ്ങളെല്ലാം അടിസ്ഥാനരഹിരതമാണെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ പത്രങ്ങളിലെല്ലാം ഒഴിവ് കാണിച്ച് പരസ്യം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരസ്യം നല്‍കിയ ശേഷം ഏഴ് അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ മൂന്ന് പേരാണ് ഇന്റര്‍വ്യൂവിന് വന്നത്. അവര്‍ യോഗ്യരല്ലാത്തതിനാല്‍ അവരെ തെരഞ്ഞെടുത്തില്ല. ഇതോടെ നിയമന പ്രക്രിയ അവിടെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഡെപ്യൂട്ടിഷനിലേക്ക് നേരിട്ട് നിയമനം ലഭിക്കനുന്നതിന് വേണ്ടി അപേക്ഷ ലഭിക്കുകയും അതിന് വേണ്ടി ജിഎം നിയമനം നടക്കുകയുമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി കെടി ജലീല്‍ തന്റെ ബന്ധുവിനെ ചട്ടങ്ങള്‍ മറികടന്നു നിയമിച്ചതായി ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസാണ് രംഗത്തു വന്നത്. ജലീലിന്റെ പിതൃസഹോദര പുത്രന്‍ കെടി അദീബിനായി വിദ്യാഭ്യാസ യോഗ്യതകളില്‍ മന്ത്രി മാറ്റം വരുത്തിയെന്നും ഫിറോസ് ആരോപിച്ചു. സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജരാണ് അദീബ്. മന്ത്രിക്കെതിരെ യൂത്ത് ലീഗ് വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 8ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോഴിക്കോട് റീജനല്‍ ഓഫിസില്‍ സീനിയര്‍ മാനേജരായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ഒരു വര്‍ഷത്തേയ്ക്കാണ് നിയമിച്ചത്.

Exit mobile version