ഭൂമിയില്‍ മഴയുടെ അനുഗ്രഹം വര്‍ഷിക്കുന്ന മല്‍ഹാര്‍ രാഗം; പ്രാര്‍ത്ഥനയോടെ മകന് പേരിട്ട് ശബരീനാഥനും ദിവ്യയും!

കുഞ്ഞിനൊപ്പമുള്ള ചിത്രം കൂടി നേതാവ് പങ്കുവെച്ചിട്ടുണ്ട്.

തിരുവനന്തപുരം: എംഎല്‍എ കെസ് ശബരീനാഥനും സബ് കളക്ടര്‍ ദിവ്യയും തങ്ങളുടെ പൊന്നോമനയ്ക്ക് പേരിട്ടു. ശബരീനാഥ് എംഎല്‍എ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘മല്‍ഹാര്‍ ദിവ്യ ശബരീനാഥന്‍’ എന്നാണ് കുഞ്ഞിന് നല്‍കിയ പേര്. ‘ഭൂമിയില്‍ മഴയുടെ അനുഗ്രഹം വര്‍ഷിക്കുന്ന മല്‍ഹാര്‍ രാഗം നമ്മള്‍ ഇരുവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാര്‍ത്ഥനയോടെ മകനു പേരിട്ടു, മല്‍ഹാര്‍ ദിവ്യ ശബരീനാഥന്‍’ എംഎല്‍എ കുറിച്ചു.

കുഞ്ഞിനൊപ്പമുള്ള ചിത്രം കൂടി നേതാവ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ മകനുമായ കെഎസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്. ശബരീനാഥനും ദിവ്യയും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്.

Exit mobile version