ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

തിരുവനന്തപുരം: അരുവിക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥന്റെ പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്.

ആര്യനാട് വച്ചാണ് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ പ്രദീപ് സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ പ്രദീപിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Exit mobile version