കൊടുങ്ങല്ലൂരില്‍ സിപിഐ നേതാവിന്റെ വീടിനു നേരെ കല്ലേറ്

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും വീട്ടിന്‍ കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മനോജ് വ്യക്തമാക്കി

തൃശ്ശൂര്‍: സിപിഐ നേതാവിന്റെ വീടിന് നേരെ കല്ലേറ്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പൊടിയന്‍ ബസാറിലാണ്
സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം മണ്ണാട്ടറ മനോജിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ല് തകര്‍ന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു വീടിന് നേരെ കല്ലേറുണ്ടായത്. കല്ലെറിയുന്നതിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണത്തിന് പിറകിന്‍ ജിജെപി പ്രവര്‍ത്തകരാണെ് മനോജ് വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും വീട്ടിന്‍ കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മനോജ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version