കല്ലടയല്ല ഇതാണ് നമ്മുടെ സ്വന്തം ആനവണ്ടി; കുഴഞ്ഞുവീണയാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് മാതൃകയായി

കിളിമാനൂര്‍: കല്ലട ബസിനെ കുറിച്ചുള്ള പരാതികള്‍ തുടരുമ്പോള്‍ മാതൃകയായിരിക്കുകയാണ് നമ്മുടെ സ്വന്തം ആനവണ്ടി. ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ സര്‍വ്വീസ് നിറുത്തിവച്ച് ആശുപത്രിയിലാക്കി എന്ന മാതൃകാപരമായ വാര്‍ത്തയാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്ന് കാലത്ത് 9 നാണ് സംഭവം. ആയൂര്‍ സ്വദേശി ഉണ്ണികൃഷ്ണ പിള്ളയാണ് കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസില്‍ യാത്രാമധ്യേ കുഴഞ്ഞ് വീണത്.

ഉടന്‍ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യാത്രക്കാരെ മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിട്ട ഡ്രൈവര്‍ അജികുമാറും കണ്ടക്ടര്‍ അനുരൂപും യാത്രക്കാരന്റെ ബന്ധുക്കളെ വിവരമറിയിച്ച് അവര്‍ വരുന്നതുവരെ ആശുപത്രിയില്‍ കാത്തിരിക്കുകയായിരുന്നു.

Exit mobile version