ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് മനസിലാക്കുന്നു, അതുകൊണ്ടാണ് തിരക്കുകള്‍ മാറ്റി വെച്ച് വോട്ട് ചെയ്തത്; പാര്‍വതി

കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്‌കൂളിലെ ബൂത്ത് ഒമ്പതിലാണ് പാര്‍വതി വോട്ട് ചെയ്തത്

കോഴിക്കോട്: കേരളത്തില്‍ പോളിങ് പുരോഗമിക്കുകയാണ്. രാവിലെ തന്നെ തങ്ങളുടെ സമ്മതിദായവകാശം പ്രമുഖ താരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. നടി പാര്‍വതിയും തന്റെ വോട്ട് രേഖപ്പെടുത്താനായി എത്തി. ഒരു മണിക്കൂറിലധികം ക്യൂവില്‍ നിന്നാണ് താരം തന്റെ വോട്ട് രേഖപ്പെടുത്തിയത്.

കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്‌കൂളിലെ ബൂത്ത് ഒമ്പതിലാണ് പാര്‍വതി വോട്ട് ചെയ്തത്. ക്യൂവില്‍ നിന്നുള്ള ബോറടി മാറ്റാന്‍ വേണ്ടി പാര്‍വതി ഒരു പുസ്തകവും കൈയ്യില്‍ കരുതിയിരുന്നു.

വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് താന്‍ മനസിലാക്കുന്നുവെന്നും അതുകൊണ്ടാണ് തിരക്കുകള്‍ മാറ്റി വെച്ച് വോട്ട് ചെയ്തതെന്നും ഇനി എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുമെന്നും പാര്‍വതി പറഞ്ഞു.

Exit mobile version