ഒളിക്യാമറ വിവാദം; എംകെ രാഘവനെതിരെ കേസെടുത്തു

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ എംകെ രാഘവനെതിരെ കേസെടുത്തു. കേരളം പോളിങ് ബൂത്തിലേക്ക് കടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാഘവനെതിരെ നടപടി. പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് സിറ്റി പോലീസാണ് രാഘവനെതിരെ കേസെടുത്തത്. നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ 413/ 2019 ക്രൈം നമ്പര്‍ പ്രകാരമാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.

അഴിമതി നിരോധന നിയമത്തിലെ 133/1A പ്രകാരവും ഐപിസി 171E പ്രകാരവും ആണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ ഒരു പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശേഷം റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറുകയും ഡിജിപി റിപ്പോര്‍ട്ട് സംസ്ഥാന പ്രോസിക്യൂഷന്‍ മേധാവിക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ മേധാവി അതില്‍ നിയമോപദേശം നല്‍കി. ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാഘവനെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version