സഹപ്രവര്‍ത്തകന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

തന്റെ വോട്ട് തിരുവനന്തപുരത്താണെന്നും ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് വ്യക്തിപരമായ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു

കൊച്ചി: സഹപ്രവര്‍ത്തകനും തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സുരേഷ് ഗോപി മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് വിജയാശംസകള്‍ നേര്‍ന്നത്.

അതേസമയം തന്റെ വോട്ട് തിരുവനന്തപുരത്താണെന്നും ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് വ്യക്തിപരമായ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

കൂടിക്കാഴ്ച വ്യക്തിപരമാണെന്നും രാഷ്ട്രീയപരമല്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതീക്ഷ. കൂടാതെ നിഷ്പക്ഷ വോട്ടുകളിലാണ് തന്റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Exit mobile version