‘തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ താന്‍ ഉന്നതസ്ഥാനം നേടും’, രാഷ്ട്രീയത്തിന് അതീതമായ വോട്ടുകളാവും തന്റെ ഭൂരിപക്ഷം ഉയര്‍ത്തുകയെന്ന്’ സുരേഷ് ഗോപി

'പ്രചാരണ രംഗത്ത് അവസാനം എത്തിയതിന്റെ ക്ഷീണം തനിക്കില്ല. പക്ഷേ താമസിച്ച് വന്നതുകൊണ്ട് മൂന്നിരട്ടി പ്രയത്‌നിക്കേണ്ടിവന്നു' എന്ന് സുരേഷ ഗോപി പറഞ്ഞു

തൃശ്ശൂര്‍: ലോക്‌സഭ നിരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തിപെടുത്താനൊരുങ്ങി സുരേഷ് ഗോപി. രാഷ്ട്രീയത്തിന് അതീതമായ വോട്ടുകളാവും തന്റെ ഭൂരിപക്ഷം ഉയര്‍ത്തുകയെന്ന് തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞു. ‘പ്രചാരണ രംഗത്ത് അവസാനം എത്തിയതിന്റെ ക്ഷീണം തനിക്കില്ല. പക്ഷേ താമസിച്ച് വന്നതുകൊണ്ട് മൂന്നിരട്ടി പ്രയത്‌നിക്കേണ്ടിവന്നു’ എന്ന് സുരേഷ ഗോപി പറഞ്ഞു.

‘തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നുള്ള ചില വീഡിയോകള്‍ പ്രചരിച്ചതും വിവാദമായതും നന്നായെന്നും അവയിലെ നന്മ തിരിച്ചറിയുന്നവര്‍ ആ നന്മയെ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യും അതില്‍ തിന്മ കാണുന്നവര്‍ നാശത്തിലേക്ക് പോകുമെന്നും’ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ താന്‍ ഉന്നതസ്ഥാനം നേടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Exit mobile version