അണികളെ ആവേശത്തിലാക്കാന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍

കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി വൈകിട്ട് മൂന്ന് മണിക്ക് അമിത് ഷായുടെ റോഡ് ഷോ നടക്കും

പത്തനംതിട്ട: പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍. പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി വൈകിട്ട് മൂന്ന് മണിക്ക് അമിത് ഷായുടെ റോഡ് ഷോ നടക്കും. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്.

ജില്ലാ സ്റ്റേഡിയത്തിലാണ് റോഡ് ഷോ അവസാനിക്കുക. അതിനുശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ അമിത് ഷാ സംസാരിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30 ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് കാറില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ എത്തും.

റാലിയിലും പൊതുയോഗത്തിലുമായി 50,000 പേര്‍ പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍. വൈകീട്ട് നടക്കുന്ന ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വോട്ട് അഭ്യാര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം അമിത് ഷാ എത്തിയിരുന്നു.

Exit mobile version