വീടുകളില്‍ കുട്ടികള്‍ സുരക്ഷിതരല്ല..! കുരുന്നുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും എറണാകുളത്തും

6 വര്‍ഷം മുന്‍പ്, ഇടുക്കിയില്‍ അച്ഛന്റെയും വളര്‍ത്തമ്മയുടെയും ക്രൂരമര്‍ദനത്തിനു 10 വയസ്സുകാരന്‍ ഇരയായതിനെ തുടര്‍ന്നു സര്‍ക്കാര്‍ നിയമിച്ച ഷഫീക് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ വിലയിരുത്തലിലാണ് സര്‍വേ നടത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കുരുന്നുകള്‍ക്ക് നേരെ നടക്കുന്ന ക്രൂര പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സ്വന്തം വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതല്ലെന്ന് കണ്ടെത്തലുമായി സാമൂഹികനീതി വകുപ്പ്. കേരളത്തിലെ 11,724,33 കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷയില്ലെന്നും അവര്‍ക്കു നേരെ വിവിധ അതിക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നുമാണ് സാമൂഹികനീതി വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.

6 വര്‍ഷം മുന്‍പ്, ഇടുക്കിയില്‍ അച്ഛന്റെയും വളര്‍ത്തമ്മയുടെയും ക്രൂരമര്‍ദനത്തിനു 10 വയസ്സുകാരന്‍ ഇരയായതിനെ തുടര്‍ന്നു സര്‍ക്കാര്‍ നിയമിച്ച ഷഫീക് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ വിലയിരുത്തലിലാണ് സര്‍വേ നടത്തിയത്.

വളര്‍ത്തുമാതാപിതാക്കള്‍, മനോദൗര്‍ബല്യമുള്ളവര്‍ അല്ലെങ്കില്‍ മദ്യപരായ മാതാപിതാക്കള്‍ എന്നിവരുള്ള കുടുംബങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള കുടുംബങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് കൂടുതല്‍ അതിക്രമങ്ങള്‍ നേരിടുന്നത്.

അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളില്‍ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. അതിക്രമങ്ങള്‍ക്ക് ഏറ്റവുമധികം സാധ്യതയുള്ള കുടുംബങ്ങള്‍ തിരുവനന്തപുരത്താണെന്നും രണ്ടാമത് എറണാകുളത്താണെന്നും സര്‍വേ വിലയിരുത്തുന്നു.

അതേസമയം, ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ മൂന്നുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. ഇന്ന് ഒമ്പതരയോടെയായിരുന്നു അന്ത്യം.

Exit mobile version