ഭാര്യ മുട്ടക്കറി ഉണ്ടാക്കിയില്ല; മൂന്ന് വയസുള്ള മകനെ ഭര്‍ത്താവ് അടിച്ച് കൊന്നു, കണ്ണില്ലാത്ത ക്രൂരത മദ്യലഹരിയില്‍

ബലന്ദ്ഷഹര്‍: മുട്ടക്കറി ഉണ്ടാക്കി കൊടുത്തില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് മൂന്ന് വയസുള്ള മകനെ അടിച്ച് കൊലപ്പെടുത്തി. മദ്യലഹരിയിലാണ് കണ്ണില്ലാത്ത ക്രൂരത നടത്തിയത്. സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പറ്റില്ലെന്ന് ഭാര്യ തീര്‍ത്ത് പറഞ്ഞതോടെ അവരെ മര്‍ദ്ദിക്കുകയും പിന്നാലെ മകനെ ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിക്ക് അതിഗുരുതരമായി പരിക്ക് പറ്റിയിരുന്നു.

ഖുര്‍ജ പ്രദേശത്തെ ആശുപത്രിയില്‍ ഉടനടി എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ബഞ്ചാര ഗ്രാമത്തില്‍ നിന്ന് ഓടിപ്പോയതായി ഖുര്‍ജയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്. 304 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Exit mobile version