മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ ഉച്ചഭാഷിണിയിലൂടെ നാമജപനം; എല്‍ഡിഎഫ് പരാതി നല്‍കി

ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരുന്നതെന്നും ഐബി സതീഷ് എംഎല്‍എ ആരോപിച്ചു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്കിടെ ക്ഷേത്രത്തില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ നാമജപനം നടന്ന സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കി. മൈക്ക് ഓപ്പറേറ്റര്‍ക്കും പോലീസിനുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലമാക്കാന്‍ വേണ്ടിയാണ് ഉച്ചഭാഷിണിയിലൂടെ നാമജപം നടത്തിയതെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരുന്നതെന്നും ഐബി സതീഷ് എംഎല്‍എ ആരോപിച്ചു. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥി എ സമ്പത്തിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി കാട്ടാക്കടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Exit mobile version