സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ചൂട് വര്‍ധിക്കും; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി വരെ ചൂട് ഉയര്‍ന്നെക്കാമെന്നാണ് അറിയിപ്പ്. പാലക്കാട്, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇവ ഒഴികേയുള്ള മറ്റ് ജില്ലകളില്‍ 3 ഡിഗ്രി വരെയും ചൂട് ഉയര്‍ന്നേക്കാം.

ചൂട് നിലനില്ക്കുന്ന പശ്ചാത്തലത്തില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതെസമയം, ചൂടുണ്ടാകുമെങ്കിലും സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇന്ന് വേനല്‍ മഴ പെയ്‌തെക്കും. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലും നേരിയ തോതില്‍ മഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version